ഓപ്പറേഷൻ തൂഫാൻ 2.0

ആഭ്യന്തര വകുപ്പും  തദ്ദേശ സ്വയം ഭരണ വകുപ്പും സംയോജിതമായി ലഹരിക്കെതിരെ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയോടെനുബന്ധിച്ച് 28.09.2026 രാവിലെ 11 മണിക്ക്  പോലീസ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ബഹു: നഗരസഭ ചെയർപേഴ്സൺ നഗരസഭയിൽ  തൂഫാൻ പതാക ഉയർത്തുകയും ഒപ്പം തൂഫാൻ പ്രതിജ്ഞ എടുക്കുകയും ചെയ്തു.അതോടൊപ്പംതൂഫാൻ വാരിയർ പ്രഖ്യാപനവും   തൂഫാൻ  വാരിയർ ബാഡ്ജ് വിതരണവും നടത്തുകയും പൊലീസ് അധികാരികൾ ബോധവത്കരണ ക്ലാസും നടത്തി.