അഴുക്കിൽ നിന്ന് അഴകിലേയ്ക്ക്
ലോക പരിസ്ഥിതി ദിനത്തിൽ മൂവാറ്റുപുഴ നഗരസഭയുടെ "Dump to Delight" പദ്ധതിയിലൂടെ വർഷങ്ങളായി മാലിന്യം തള്ളപ്പെട്ടിരുന്ന ഒരു സ്ഥലം ശുചീകരിച്ച് മനോഹരമായ പൊതുഇടമാക്കി മാറ്റുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി.
നഗരസഭയിലെ കണ്ടിജന്റ് ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവർ ചേർന്നാണ് പ്രവർത്തനങ്ങൾ നടത്തിയത്. വിശ്രമത്തിനായുള്ള ഇരിപ്പിടങ്ങൾ ഉൾപ്പെടെയുള്ള അവസാനഘട്ട ക്രമീകരണങ്ങൾ നാളെ പൂർത്തിയാക്കും.
മാലിന്യം തള്ളപ്പെടുന്ന ഇടങ്ങളെ ജനങ്ങൾക്ക് ഉപയോഗപ്രദമായ ഇടങ്ങളാക്കി മാറ്റുന്നതിലൂടെ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ച് സാധ്യമാക്കാമെന്ന സന്ദേശമാണ് ഈ പദ്ധതിയിലൂടെ നൽകുന്നത്.