മൂവാറ്റുപുഴ നഗരം കാളിയാര്‍, കോതമംഗലം ആര്, തൊടുപുഴയാര്എന്നീ മൂന്നു നദികളുടെ സംഗമസ്ഥാനമാണ്. വളരെയേറെ ചരിത്രപശ്ചാത്തലനുള്ള ഒരു പ്രാചീനഭരണകേന്ദ്രമായിരുന്നു ഈ പട്ടണം. തിരുവതാംകൂര്‍രാജ്യത്തിന്‍റെ പ്രധാനപ്പെട്ട മലഞ്ചരക്ക് സംഭരണ വിതരണകേന്ദ്രം കൂടിയായിരുന്നു ഇവിടം. 1921ല്പട്ടണമായി പ്രഖ്യാപിക്കപ്പെട്ട മൂവാറ്റുപുഴ 1958 വരെ വില്ലേജ് യൂണിയനും പഞ്ചായത്തുമായി നിലകൊണ്ടു. 1958 ഏപ്രില്‍മാസം ഒന്നാം തീയതിയാണ് മൂവാറ്റുപുഴ പഞ്ചായത്തിനെ മൂവാറ്റുപുഴനഗരസഭയായി പ്രഖ്യാപിച്ചത്. തുടക്കത്തില്‍19.7ചതുരശ്ര കിലോമീറ്റര്വി സ്തൃതിയുണ്ടായിരുന്ന നഗരത്തിന്റെ ചില ഭാഗങ്ങള്സമീപ പഞ്ചായത്തുകളിലേക്ക് ചേര്ക്കപ്പെട്ടപ്പോള്വിസ്തൃതി ഇന്നത്തെ 13.18ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി.
മൂവാറ്റുപുഴ നഗരസഭയുടെ പൊതു വിവരങ്ങള്‍താഴെ പട്ടികയില്‍നല്കിയിരിക്കുന്നു.
നഗരസഭയുടെ പേര് | മൂവാറ്റുപുഴ നഗരസഭ | |||
നഗരസഭയുടെ ഗ്രേഡ് | ഗ്രേഡ് II | |||
ഉള്‍പ്പെടുന്ന വില്ലേജ് | വെള്ളൂര്‍ക്കുന്നം, മാറാടി, മൂവാറ്റുപുഴ | |||
താലൂക്ക് | മൂവാറ്റുപുഴ | |||
ജില്ല | എറണാകുളം | |||
ലോകസഭാമണ്ഡലം | ഇടുക്കി | |||
നിയമസഭാമണ്ഡലം | മൂവാറ്റുപുഴ | |||
അതിരുകള്‍ | വടക്ക് | പായിപ്ര പഞ്ചായത്ത് | ||
കിഴക്ക് | ആവോലി, ആരക്കുഴ പഞ്ചായത്തുകള്‍ | |||
തെക്ക് | മാറാടി, ആരക്കുഴ പഞ്ചായത്തുകള്‍ | |||
പടിഞ്ഞാറ് | വാളകം, പായിപ്ര പഞ്ചായത്തുകള്‍ | |||
വിസ്തീര്‍ണ്ണം | 13.18 ചതുരശ്ര കിലോമീറ്റര്‍ | |||
ആകെ ജനസംഖ്യ (2011സെൻസസ്) | സ്ത്രീകള്‍ | പുരുഷന്മാര്‍ | ആകെ | |
15390 | 14989 | 30379 | ||
സാക്ഷരത | 93.8% | |||
ആകെ വാര്‍ഡുകള്‍ | 30 | |||
വനിതാസംവരണം | 15 | |||
പട്ടികജാതി വനിതാസംവരണം | 1 | |||
പട്ടകജാതി സംവരണം | 1 | |||
പ്രധാന റോഡുകള്‍ | NH-49, MC റോഡ്, മൂവാറ്റുപുഴ-തേനി സ്റ്റേറ്റ് ഹൈവേ, മൂവാറ്റുപുഴ-പുനലൂര്‍റോഡ് | |||
ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷൻ | ആലുവ | |||
നഗരപ്രദേശം ഭൂമിശാസ്ത്രപരമായി ഇടനാട് എന്ന വിഭാഗത്തില്‍പെടുന്നു. ഭൂപ്രകൃതിയനുസരിച്ച് നഗരസഭാപ്രദേശത്തെ കുന്നിൻ മണ്ടകള്‍(ഉയര്‍ന്ന സമതലം), ചരിവുകള്‍, താഴ്വര പ്രദേശങ്ങള്എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. ഇവിടുത്തെ പ്രധാന കുന്നുകളുടെ മുകള്ഭാഗങ്ങള്താരതമ്യേന കുറഞ്ഞ ചരിവ് (50യില്‍താഴെ) ഉള്ള സമതലപ്രദേശങ്ങളാണ്. കുന്നിൻമണ്ട (Hill Crest) എന്ന വിഭാഗത്തില്ഉള്പ്പെടുന്ന ഇത്തരം പ്രദേശങ്ങളില്പ്രധാനമായും റബ്ബറാണ് കൃഷി. രണ്ട് ഉയര്‍ന്ന പ്രദേശങ്ങള്‍ക്ക് മദ്ധ്യേ ആയി സ്ഥിതി ചെയ്യുന്ന താഴ്ന്നതും ചരിവു കുറഞ്ഞതുമായ പ്രദേശങ്ങള്താഴ്വരകള്എന്ന വിഭാഗത്തില്‍ഉള്‍പ്പെടുന്നു. നഗരത്തിലെ നെല്വയലുകള്എല്ലാം തന്നെ താഴ്വരപ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. ജലലഭ്യത ഏറെയുള്ള ഇത്തരം പ്രദേശങ്ങളില്മണല്ചേര്ന്ന കളിമണ്ണുള്ള എക്കലാണ് കണ്ടുവരുന്നത്. കുന്നിന്‍മണ്ടകളേയും താഴ്വരകളേയും ബന്ധിപ്പിക്കുന്ന പ്രദേശങ്ങള്ചരിഞ്ഞ പ്രദേശങ്ങള്‍എന്ന വിഭാഗത്തില്‍ഉള്‍പ്പെടുന്നു. ചരിവിന്റെ തോത് വ്യത്യസ്ത പ്രദേശങ്ങളില്‍വിഭിന്നരീതിയില്‍കണ്ടുവരുന്നു. മണ്ണൊലിപ്പ് സാദ്ധ്യത ഏറെയുള്ള ഇത്തരം പ്രദേശങ്ങള്‍പ്രധാനമായും തെങ്ങ്, കവുങ്ങ്, മിശ്രിതവിളകള്‍, പൈനാപ്പിള്‍എന്നിവ കൃഷി ചെയ്യുവാനായി വിനിയോഗിച്ചിരിക്കുന്നു.
നഗരസഭയിലെ ഭൂവിനിയോഗ വിശദാംശങ്ങള്‍പട്ടികയില്‍കൊടുത്തിരിക്കുന്നു.
ക്രമ നമ്പര്‍ | ഭൂവിനിയോഗം | വിസ്തൃതി ഹെക്ടറില്‍ | ആകെ വിസ്തൃതിയുടെ ശതമാനം |
1 | ജനവാസപ്രദേശം | 796.45 | 60.43% |
2 | വാണിജ്യോപയോഗപ്രദേശം | 29.18 | 2.21 |
3 | വ്യാവസായികപ്രദേശം | 4.91 | 0.37 |
4 | പൊതു ഇടങ്ങള്‍ | 67.14 | 5.09 |
5 | ഗതാഗതസ്ഥലങ്ങള്‍ | 66.54 | 5.05 |
6 | തുറസ്സായ ഹരിതപ്രദേശങ്ങള്‍ | 11.95 | 0.91 |
7 | പുരയിടകൃഷി | 193.37 | 14.67 |
8 | നെല്‍കൃഷി | 53.52 | 4.06 |
9 | ജലാശയങ്ങള്‍ | 94.94 | 7.20 |
| ആകെ | 1318 | 100 |
(അവലംബം മാസ്റ്റര്‍പ്ലാൻ 2009)
എറണാകുളം ജില്ലാ അര്‍ബനൈസേഷൻ റിപ്പോര്‍ട്ട് പ്രകാരം മൂവാറ്റുപുഴപട്ടണത്തെ സെക്കന്‍റ് ഓര്ഡര്സെറ്റില്മെന്റുകളില്ഒന്നായാണ് കണക്കാക്കിയിരിക്കുന്നത്. ആഗോളനഗരമായി വളരുന്ന കൊച്ചി നഗരത്തിന്‍റെ ഒരു ഉപഗ്രഹനഗരമായി മൂവാറ്റുപുഴപട്ടണം വളര്‍ന്നുവികസിക്കണമെന്നാണ് വിഭാവനം ചെയ്യുന്നത്.
ആദ്യകാലത്ത് കൃഷിയായിരുന്നു ഇവിടുത്തെ ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗം. നഗരവത്ക്കരണപ്രക്രിയക്ക് ആക്കം കൂടിയതോടെ കാര്‍ഷികേതരവൃത്തികളിലേക്ക് മാറാൻ ജനങ്ങള്‍നിര്‍ബ്ബന്ധിതരായി. നേരത്തെ മലഞ്ചരക്കുകളുടേയും, ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങള്‍ക്കുള്ള നിത്യോപയോഗവസ്തുക്കളുടേയും സംഭരണ-വിതരണത്തിനു പ്രാമുഖ്യം നല്കിയിരുന്ന വാണിജ്യരംഗം പിന്നീട് ജനങ്ങളുടെ പുതിയപുതിയ ഉപഭോഗാവശ്യങ്ങള്‍നിറവേറ്റാൻ ആവശ്യമായ വ്യാപാരമേഖല കളിലേക്കു വികസിച്ചു. ഈ പ്രക്രിയയുടെ ഫലമായി നഗരത്തിന്റെ മുഖ്യ സാമ്പത്തിക അടിത്തറ വാണിജ്യമേഖലയാണ്.
മൂവാറ്റുപുഴ താലൂക്കിന്‍റെയും റവന്യൂ ഡിവിഷന്‍റെയും ആസ്ഥാനം എന്ന നിലയില്‍നിരവധി സര്‍ക്കാര്‍ആഫീസുകള്‍നഗരപ്രദേശത്തുണ്ട്. ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്ന ആതുരാലയങ്ങള്‍,ലബോറട്ടറികള്‍, സ്കാനിംഗ് സെന്‍ററുകള്‍, വിദ്യാഭ്യാസരംഗത്തെ നിരവധി സ്ഥാപനങ്ങള്‍, സാമുദായിക സ്ഥാപനങ്ങള്‍, ബാങ്കിംഗ് സ്ഥാപനങ്ങള്‍, സഹകരണസ്ഥാപനങ്ങള്‍, വാര്‍ത്താവിനിമയരംഗത്തെ സ്ഥാപനങ്ങള്‍, മോട്ടോര്‍ഗതാഗത സംവിധാനം, മറ്റു രംഗങ്ങള്‍എന്നവയെ ആശ്രയിച്ച് ജീവിക്കുന്ന ഇടത്തരം ജനങ്ങള്‍നഗരത്തിലെ ഒരു പ്രമുഖ ജനവിഭാഗമാണ്.
വൻകിട വ്യവസായസ്ഥാപനം ഓന്നു പരിഗണിക്കാവുന്ന ഡെന്റ് കെയര്‍എന്ന സ്ഥാപനം നഗരത്തില്‍പ്രവര്‍ത്തിക്കുന്നുണ്ട്. 2800 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. പരമ്പരാഗതവ്യവസായം എന്ന ഗണത്തില്‍പെടുന്ന നെയ്ത്ത്, പനമ്പുവ്യവസായം എന്നിവ അപ്രത്യക്ഷമായിരിക്കുന്നു.
ഈര്‍ച്ചമില്ല്, ഇഷ്ടികച്ചൂള, മത്സ്യസംസ്ക്കരണ യൂണിറ്റ്, ധാന്യം പൊടിക്കുന്ന മില്ല്, ഭക്ഷ്യസംസ്ക്കരണ യൂണിറ്റുകള്‍, ഓയില്‍മില്ല്, ഫര്‍ണ്ണീച്ചര്‍വര്‍ക്ക്‍ഷോപ്പുകള്‍, എൻജിനീയറിംഗ് വര്‍ക്ക്ഷോപ്പുകള്‍,വുഡ് ഇൻഡസ്ട്രീസ്, അച്ചടിശാലകള്‍, മോട്ടോര്‍വര്‍ക്ക്ഷാപ്പുകള്‍,വസ്ത്ര നിര്‍മ്മാണയൂണിറ്റുകള്‍എന്നിങ്ങനെയുള്ള ചെറുകിട വ്യവസായ യൂണിറ്റുകളെ ആശ്രയിച്ച് ജീവസന്ധാരണം നടത്തുന്ന ഗണ്യമായ ജനവിഭാഗവും ഇവിടുണ്ട്.
നഗരത്തില്‍വിവിധരംഗങ്ങളിലെ ജോലികള്‍ക്കായി നിരവധി ഇതരസംസ്ഥാന തൊഴിലാളികള്‍ഇവിടെ വസിക്കുന്നു.
അഭ്യസ്ഥവിദ്യരിലെ തൊഴിലില്ലായ്മ ഒരു പ്രശനമാണ്. നഗരത്തില്‍തൊഴിലില്ലായ്മ വേതനം വാങ്ങുന്നവരുടെ സംഖ്യ 110 ആണ്. തൊഴില്‍രഹിതരില്‍കൂടുതലും സ്ത്രീകളാണ്. തൊഴിലില്ലായ്മ പരിഹരിക്കുവാനുള്ള നടപടികള്‍കൈക്കൊണ്ടിട്ടുണ്ടെങ്കിലും ആശാവഹമായ ഫലപ്രാപ്തി ഉണ്ടായതായി അവകാശപ്പെടാൻ കഴിയുകയില്ല. പ്രവാസികള്‍നിരവധിയുള്ള സ്ഥലമാണിവിടം.
മൂവാറ്റുപുഴനഗരം സമീപസ്ഥ നഗരങ്ങളുമായും പ്രദേശങ്ങളുമായും ദേശീയപാത, സംസ്ഥാനപാതകള്‍,മറ്റു പ്രധാനപാതകള്‍എന്നിവ മുഖാന്തിരം നല്ല രീതിയില്‍ബന്ധി പ്പിക്കപ്പെട്ടിരിക്കുന്നു.നഗരത്തിലെ റോഡുകളുടെ ശൃംഖലയെ രണ്ടായി തരം തിരിക്കാം. ഒന്നാമതായി പട്ടണത്തെ ഇതരപട്ടണങ്ങളും പ്രദേശങ്ങ ളുമായിബന്ധിപ്പിക്കുന്ന റോഡ് ശൃംഖലകളാണ്. രണ്ടാമത്തേത് പട്ടണത്തിന്‍റെ വിവിധ പ്രദേശങ്ങളെ തമ്മില്‍ബന്ധ പ്പെടുത്തുന്ന പ്രാദേശികറോഡുകള്‍. ഈ രണ്ടു വിഭാഗമെടുത്താലും ടൗണ്‍താരതമ്യേന സമ്പന്നമാണ്. എന്നാല്‍റോഡുകളുടെ വീതി പരിശോധിക്കുമ്പോള്‍സ്ഥിതി ദയനീയമാണ്. മുനിസിപ്പല്‍പ്രദേശത്ത് 7.36 കി.മീറ്റര്‍ദൈര്‍ഘ്യമുള്ള ദേശീയപാത49ന്‍റെ വീതി 7മുതല്‍14മീറ്റര്‍വരെയാണ്.എംസി റോഡിന്റെ(SH-1) മുനിസിപ്പല്‍പ്രദേശത്തെ ദൈര്‍ഘ്യം 6.45കി.മീ ആണ്. വീതി 7 മുതല്‍9 മീറ്റര്‍വരെ മാത്രം. തൊടുപുഴ റോഡ് (SH-8) മുനിസിപ്പല്‍പ്രദേശത്തെ ദൈര്‍ഘ്യം 1.42കി.മീ ഉം വീതി 7 മുതല്‍10 മീറ്റര്‍വരെയും ആണ്.ആരക്കുഴ റോഡിന് നഗരത്തില്‍1.5 കി.മീ ദൈര്‍ഘ്യമാണുള്ളത്. പിറവം റോഡിന്റെ നഗരപ്രദേശത്തെ ദൈര്‍ഘ്യം 1.8കി.മീറ്ററും വീട്ടൂര്‍റോഡിന്‍റേത് 0.62കി.മീറ്ററുമാണ്. ഈ റോഡുകളുടെ വീതി 5.5 മീറ്റര്‍മാത്രമാണ്. റോഡുകളുടെ വീതിക്കുറവ് വലിയ തോതിലുള്ള ഗതാഗതസ്തംഭനത്തിന് ഇടയാക്കുന്നു. നഗരത്തിന്റെ കിഴക്കേ അതിര്‍ത്തിക്കു സമീപം രണ്ടാറിനു കുറുകേയുള്ള ചാലിക്കടവ് പാലത്തിന്‍റെ ആവിര്‍ഭാവം മൂവാറ്റുപുഴ-തേനി റോഡിന്‍റെ (എസ് എച്ച്43) സൗകര്യം വര്‍ദ്ധിപ്പിച്ചുവെങ്കിലും ടി റോഡിനെ തൊടുപുഴ റോഡു(എസ്എച്ച് 8)മായി ബന്ധിപ്പിക്കുന്ന ശരിയായ ഒരു ലിങ്ക് റോഡിന്റെ അഭാവം പട്ടണത്തിന്‍റെ ഹൃദയഭാഗത്തനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് അഴിക്കാന്‍പ്രയോജനപ്പെടുന്നില്ല.
KSRTCബസ് സര്‍വ്വീസുകളും പ്രൈവറ്റ് ബസ് സര്‍വ്വീസുകളുമാണ് ഇതരപ്രദേശങ്ങളുമായി ബന്ധപ്പെടുവാനുള്ള യാത്രാസൗകര്യമൊരുക്കുന്നത്. ഈ ബസ് സര്‍വ്വീസുകള്‍ക്കായിഒരു കെ എസ് ആര്‍ടിസി ബസ് സ്റ്റാന്റും രണ്ടു പ്രൈവറ്റ് സ്റ്റാന്റുകളുമാണ് നഗരത്തിലുള്ളത്. നിലവില്‍ഇവകളുടെ സൗകര്യങ്ങള്‍തുലോം അപര്യാപ്തമാണ്.
നഗരത്തോട് അടുത്തുള്ള റെയില്‍വേസ്റ്റേഷന്‍ആലുവയാണ്. മറ്റു റെയില്‍വേ സ്റ്റേഷനുകള്‍വെള്ളൂര്‍റെയില്‍വേസ്റ്റേഷന്‍, തൃപ്പൂണിത്തുറ റെയില്‍വേസ്റ്റേഷന്‍, എറണാകുളം ജംഗ്ഷന്‍, എറണാകുളം ടൗണ്‍എന്നിവയാണ്. നെടുമ്പാശ്ശേരിയിലുള്ള കൊച്ചിന്‍ഇന്റര്‍നാഷണല്‍എയര്‍പോര്‍ട്ടാണ് സമീപത്തുള്ള വിമാനത്താവളം.
നഗരത്തില്‍മാനസിക-കായിക വിനോദോപാധികള്‍പരിമിതമാണ്. 0.55 ഹെക്ടര്‍വി സ്തൃതിയുള്ള ആകര്‍ഷകമായ രീതിയില്‍സംവിധാനം ചെയ്ത ഒരു പാര്‍ക്കുണ്ട്. 0.05ഹെ വിസ്തീര്‍ണ്ണമുള്ള കുട്ടികള്‍ക്കായുള്ള ഒരു പാര്‍ക്ക് നഗരത്തിന്‍റെ ഹൃദയഭാഗത്തുണ്ട്. 0.78ഹെ വിസ്തീര്‍ണ്ണത്തില്‍ആധുനികസജ്ജീകരണങ്ങള്‍ഒരുക്കി വരുന്ന ഒരു സ്റ്റേഡിയം നഗരമധ്യത്തിലുണ്ട്. താരതമ്യേന സൗകര്യങ്ങളുള്ള ഒരു ടൗണ്‍ഹാള്‍, മാര്‍ക്കറ്റ് ഭാഗത്ത് ഒരു അര്‍ബൻഹാറ്റ്,ആധുനിക ഫിഷ് മാര്‍ക്കറ്റ് എന്നിവ മുനിസിപ്പാലിറ്റിക്കുണ്ട്. നിരവധി സ്വകാര്യ ഓഡിറ്റോറിയങ്ങളും വലുതും ചെറുതുമായ നിരവധി സിനിമാശാലകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. കലാ കായിക സാംസ്ക്കാരികരംഗങ്ങളില്‍പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍പട്ടണത്തിലുണ്ട്.